കുമ്പള ഭാസ്‌ക്കര്‍ നഗറില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് പരിക്കേറ്റ ടയര്‍ഷോപ്പ് ജീവനക്കാരന്‍ മരിച്ചു
ബേളയിലെ സുബ്രഹ്‌മണ്യന്റെയും ശാന്തയുടെയും മകന്‍ അജിത്ത് ആണ് മരിച്ചത്;
By : Online correspondent
Update: 2025-09-29 06:52 GMT
കുമ്പള: കുമ്പള ഭാസ്‌ക്കര്‍ നഗറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് ടയര്‍ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. ബേളയിലെ സുബ്രഹ്‌മണ്യന്റെയും ശാന്തയുടെയും മകന്‍ അജിത്ത്(43) ആണ് മരിച്ചത്. കുമ്പള- ബദിയടുക്ക റോഡിലെ എന്‍.ആര്‍.എഫ് ടയര്‍ഷോപ്പില്‍ ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി 10 മണിയോടെ കുമ്പളയില്‍ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് റോഡരികിലെ കല്ലുങ്കിലേക്കിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. ഭാര്യ: സൗമ്യ. രണ്ട് മക്കളുണ്ട്. മുള്ളേരിയ- കുമ്പള റോഡിന്റെ പണി കഴിഞ്ഞതിന് ശേഷം ചെറുതും വലതുമായി 50ല്‍ പരം വാഹനാപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.