ശുചിത്വ മിഷന്റെ മിനി എം സി എഫ് നോക്കുകുത്തിയായി; തീരദേശത്ത് തുരുമ്പെടുത്തു നശിക്കുന്നു:

Update: 2025-09-15 08:12 GMT

മാലിന്യ നിക്ഷേപത്തിനായി പെര്‍വാഡ്് കടപ്പുറത്ത് സ്ഥാപിച്ച മിനി എം സി എഫ് തുരുമ്പെടുത്ത് നശിച്ച നിലയില്‍

കുമ്പള: ഹരിത കര്‍മ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശുചിത്വ മിഷന്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) തുരുമ്പെടുത്ത് നശിക്കുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെര്‍വാര്‍ഡ് കടപ്പുറത്ത് എം.സി.എഫ് സ്ഥാപിച്ചത്. തീരത്തെ ഉപ്പുകലര്‍ന്ന കടല്‍ക്കാറ്റേറ്റ് എം.എസി.എഫ് തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

പെര്‍വാഡ് കടപ്പുറത്ത് പി എസ് സി ഗ്രൗണ്ടിനും,വാട്ടര്‍ ടാങ്കിനും സമീപത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. മഴയും വെയിലും ഒപ്പം കടല്‍കാറ്റും ഏറ്റതോടെ

എം.സി.എഫ് നാശമായി. ഇരുമ്പ് കൂടുകള്‍ക്ക് പകരം തീരദേശ മേഖലയ്ക്ക് ഉതകുന്ന രീതിയിലുള്ള എം സി എഫ് കൂടുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.


Similar News