ഷിറിയയില്‍ കുന്നിടിഞ്ഞ് വീഴുന്നതിനിടെ മരം വീടിന് മുകളിലേക്ക് വീണു; കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി;

Update: 2025-05-29 05:22 GMT

കുമ്പള: ഷിറിയയില്‍ കുന്നിടിഞ്ഞ് വീഴുന്നതിനിടെ മരം വീടിന് മുകളിലേക്ക് വീണു. കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷിറിയ ചക്കന്റെടിയിലെ അബ്ദുല്‍ ഹമീദിന്റെ വീടിന് സമീപത്തുള്ള കുന്നിടിഞ്ഞ് വീഴുകയും മണ്ണ് പതിച്ച് സമീപത്തെ മരം വീടിന് മുകളിലേക്ക് വീഴുകയുമായിരുന്നു.

ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് സംഘവും നാട്ടുകാരും ചേര്‍ന്ന് അബ്ദുല്‍ ഹമീദിനെയും കുടുംബത്തെയും വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

Similar News