സീതാംഗോളി മുഖാരിക്കണ്ടത്ത് ഗോഡൗണില്‍ വന്‍ തീപിടുത്തം; കോടികളുടെ നഷ്ടം
ബദിയടുക്കയിലെ അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ആര്‍സ് എന്റര്‍പ്രൈസസിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.;
By : Online correspondent
Update: 2025-05-17 05:34 GMT
കുമ്പള: സീതാംഗോളി മുഖാരിക്കണ്ടത്ത് ഗോഡൗണിന് തീപിടിച്ചു. ബദിയടുക്കയിലെ അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ആര്‍സ് എന്റര്‍പ്രൈസസിന്റെ ഗോഡൗണിലാണ് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തീപിടുത്തമുണ്ടായത്. ഗോഡൗണില്‍ ഒരു സാധനം മുറിക്കുന്നതിനിടെ തീപ്പൊരി ചിതറുകയായിരുന്നു.
തുടര്‍ന്നാണ് തീ പടര്‍ന്നുപിടിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട്ട് നിന്നും ഉപ്പളയില്‍ നിന്നുമടക്കം മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ് സെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.