സീതാംഗോളി ഓവുചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞു; മഴവെള്ളം റോഡിലേക്കൊഴുകി കുഴി പ്രത്യക്ഷപ്പെട്ടു

രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടം സംഭവിക്കാമെന്ന് നാട്ടുകാര്‍;

Update: 2025-06-05 05:06 GMT

കുമ്പള: സിതാംഗോളി ഓവുചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞു. ഇതോടെ മഴ വെള്ളം റോഡിലേക്കൊഴുകി കുഴി പ്രത്യക്ഷപ്പെട്ടു. സീതാംഗോളി ടൗണില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്. ഓവുചാലുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് വെള്ളം കടന്നു പോകാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയാണ്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം റോഡില്‍ കൂടി ഒഴുകുകയും റോഡില്‍ കുഴി പ്രത്യക്ഷപ്പെടുകയുമായിരുന്നു. രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടം സംഭവിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും പുത്തിഗെ പഞ്ചായത്ത് അതികൃതരോടും പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Similar News