ജ്വല്ലറിയിലെ കാവല്‍ക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കുമ്പള കുണ്ടങ്കാറടുക്കയിലെ ഹംദാന്‍ ആണ് മരിച്ചത്.;

Update: 2025-05-27 04:49 GMT

കുമ്പള: കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയുടെ കാവല്‍ക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. കുമ്പള കുണ്ടങ്കാറടുക്കയിലെ ഹംദാന്‍(60)ആണ് മരിച്ചത്. തിങ്കളാഴ്ച ജോലി സമയത്ത് ജ്വല്ലറിക്ക് സമീപത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: സുഹ് റ. മക്കള്‍: മുഹമ്മദ്, അനസ്, നൂറ.

Similar News