ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 30 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മൊഗ്രാല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്;

Update: 2025-08-09 04:23 GMT

കുമ്പള: മൊബൈല്‍ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാമും ഫേസ് ബുക്കും നീക്കം ചെയ്യാന്‍ വിസമ്മതിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മൊഗ്രാല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 30 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പ്ലസ് വണ്ണിലെ ഒരു വിദ്യാര്‍ത്ഥിയോട് പ്ലസ് ടുവിലെ വിദ്യാര്‍ത്ഥികള്‍ നിന്റെ മൊബൈലിലെ ഇന്‍സ്റ്റഗ്രാമിലെയും ഫേസ് ബുക്കിലെയും അക്കൗണ്ട് രാവിലെ ക്ലാസ് മുറിയിലെത്തുമ്പോള്‍ ഡിലീറ്റ് ചെയ്യണമെന്നും അല്ലങ്കില്‍ നിന്നെ ക്ലാസിലിരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണിലേക്ക് പ്ലസ് ടുവിലെ പല വിദ്യാര്‍ത്ഥികളും ഭീഷണി സ്വരത്തിലുള്ള സന്ദേശമയക്കുകയും ഇതിന് വില കല്‍പ്പിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസം 30ല്‍ പരം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂളിന് സമീപത്ത് വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Similar News