ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പേരാല്‍ സ്വദേശി മരിച്ചു
പേരാല്‍ മഠത്തില്‍ അബ്ദുള്ളക്കുഞ്ഞി ആണ് മരിച്ചത്;
By :  Online correspondent
Update: 2025-10-31 06:02 GMT
കുമ്പള : ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന പേരാല്‍ സ്വദേശി മരിച്ചു. പേരാല്‍ മഠത്തില്‍ അബ്ദുള്ളക്കുഞ്ഞി(65) ആണ് മരിച്ചത്. ഒക്ടോബര്‍ 18ന് അബ്ദുളളക്കുഞ്ഞി പേരാല്‍ നാട്ടക്കല്ല് എന്ന സ്ഥലത്ത് കൂടി നടന്നുപോകുമ്പോഴാണ് ബൈക്കിടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചത്. ഭാര്യ : ആയിഷ. മക്കള്‍ : മുഹമ്മദ് അനസ്, ഖദീജത്ത് അന്‍സീറ, ഹസൈനാര്‍, അമ്രത്ത് ഫാത്തിമ. മരുമക്കള്‍ : ഷെമീല, മന്‍സൂര്‍.