നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
കുമ്പള കളത്തൂര്‍ ജാറത്തിന് സമീപമാണ് അപകടം;
കുമ്പള: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ കുമ്പള കളത്തൂര്‍ ജാറത്തിന് സമീപമാണ് അപകടം നടന്നത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ മതില്‍ ഇടിഞ്ഞു. കാറിന് നേരിയ പോറല്‍ സംഭവിച്ചു.
തലകീഴായി മറിഞ്ഞ കാര്‍ എടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാറില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തിറക്കി.