വ്യാപാരികളായ ദമ്പതികളെ പുസ്തകക്കടയില്‍ കയറി അസഭ്യം പറഞ്ഞു; മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ കണ്ണില്‍ മുളക് പൊടി വിതറി മാതാവ്

കൃത്യം നടത്തിയത് മകന്‍ പരാക്രമം കാട്ടുന്നത് തടയാന്‍;

Update: 2025-06-09 06:29 GMT

കുമ്പള: ദമ്പതികളെ പുസ്തകക്കടയില്‍ കയറി അസഭ്യം പറഞ്ഞതിന് മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ കണ്ണില്‍ മുളക് പൊടി വിതറി മാതാവ്. യുവാവ് കൂടുതല്‍ പരാക്രമം കാട്ടുന്നതിനിടെയാണ് മാതാവ് മകന്റെ കണ്ണിലേക്ക് മുളക് പൊടി വിതറിയത്. കഴിഞ്ഞ ദിവസം കുമ്പള ബസ് സ്റ്റാന്റിന് സമീപത്താണ് സംഭവം.

അമ്മയും മാനസികാസ്വാസ്ഥ്യമുള്ള മകനും കുമ്പള ടൗണില്‍ എത്തിയതായിരുന്നു. ഇതിനിടെ യുവാവ് അമ്മയുടെ കണ്ണ് വെട്ടിച്ച് സമീപത്തെ പുസ്തകക്കടയില്‍ കയറി വില്‍പ്പനക്കാരായ ഭര്‍ത്താവിനെയും ഭാര്യയെയും അസഭ്യം പറഞ്ഞു. ദമ്പതികള്‍ യുവാവിനെ കൈകാര്യം ചെയ്യുന്നതിനിടെ യുവാവ് കൂടുതല്‍ പരാക്രമം കാണിച്ചു. ഇതോടെ അമ്മ കൈയില്‍ കരുതി വെച്ച മുളക് പൊടി പാക്കറ്റ് പൊട്ടിച്ച് മകന്റെ ഇരുകണ്ണുകളിലേക്കും വിതറുകയായിരുന്നു.

ഇതോടെ യുവാവ് മുക്കാല്‍ മണിക്കൂറോളം നിലത്ത് വീണുകിടന്നു. പിന്നീട് കുമ്പള പൊലീസ് സ്ഥലത്തെത്തി യുവാവിനെയും അമ്മയെയും സ്റ്റേഷനില്‍ കൊണ്ടുപോയതിന് ശേഷം വിട്ടയച്ചു. ചില സമയങ്ങളില്‍ മകന്‍ പരാക്രമം കാട്ടുന്നത് പതിവാണെന്നും അതുകൊണ്ടുതന്നെ പുറത്തുപോകുന്ന അവസരങ്ങളില്‍ മുന്‍ കരുതലായി അമ്മ മുളകുപൊടി കൈ വശം സൂക്ഷിക്കാറുണ്ടെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.

Similar News