കുമ്പള ബംബ്രാണയില്‍ ജില്ലിയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

മറ്റൊരു വാഹനത്തിന് വഴി മാറിക്കൊടുക്കുന്നതിനിടെ റോഡ് ഇടിഞ്ഞു വീഴുകയും ലോറി ഒരു ഭാഗത്തേക്ക് മറിയുകയുമായിരുന്നു.;

Update: 2025-07-03 05:34 GMT

കുമ്പള: ബംബ്രാണയില്‍ ജില്ലിയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ ബംബ്രാണ ഭരണിക്കട്ടയില്‍ ആണ് സംഭവം. മറ്റൊരു വാഹനത്തിന് വഴി മാറിക്കൊടുക്കുന്നതിനിടെ റോഡ് ഇടിഞ്ഞു വീഴുകയും ലോറി ഒരു ഭാഗത്തേക്ക് മറിയുകയുമായിരുന്നു.

സംഭവം കണ്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ ഡ്രൈവറെ ലോറിയില്‍ നിന്നും പുറത്തെടുത്തു. പരിക്കുകളൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആശുപത്രിയില്‍ എത്തിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. അപകടത്തില്‍പെട്ട് ലോറിക്ക് ചെറിയ പോറല്‍ സംഭവിച്ചു.

Similar News