ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചുവന്ന ലോറി പണി തീരാത്ത റോഡില്‍ ചെരിഞ്ഞു
ഗോവയില്‍ നിന്ന് പൊടിയുമായി നാദാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്ത് റോഡില്‍ ചെരിഞ്ഞത്;
By : Online correspondent
Update: 2025-07-24 06:01 GMT
കുമ്പള: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചുവന്ന ലോറി പണി തീരാത്ത റോഡില്‍ ചെരിഞ്ഞു. ഗോവയില്‍ നിന്ന് പൊടിയുമായി നാദാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 11 മണിയോടെ താഴ്ന്നതിന് ശേഷം ചെരിഞ്ഞു നിന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് ലോറി കുഴിയിലേക്ക് മറിയാതിരുന്നത്.
ലോറി ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് വന്നത്. പണി തീരാത്ത സര്‍വീസ് റോഡില്‍ എത്തിയ ലോറി താഴ്ന്നതിന് ശേഷം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് ഏറെ പരിശ്രമത്തിന് ശേഷം ചെളിയില്‍ നിന്നും ലോറി പുറത്തെടുത്തു.