കുമ്പളയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കാസര്‍കോട് ചൗക്കിയിലെ ശോഭ ലതയാണ് മരിച്ചത്.;
കുമ്പള: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുമ്പള സ്‌കൂള്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ചൗക്കിയിലെ ശോഭ ലത(37)യാണ് മരിച്ചത്.
ഞായറാഴ്ച താമസസ്ഥലത്ത് വെച്ചാണ് ശോഭ ലത കൈഞരമ്പ് മുറിച്ചത്. ശോഭ ലതയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.