കുമ്പളയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
ഇരു കാറുകളുടെയും മുന്‍വശം ഭാഗികമായി തകര്‍ന്നു;
By : Online correspondent
Update: 2025-05-30 05:15 GMT
കുമ്പള: കാറുകള്‍ തമ്മില്‍ കൂടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ഇരു കാറുകളുടെയും മുന്‍വശം ഭാഗികമായി തകര്‍ന്നു. മഴ തുടങ്ങിയതോടെ അപകടങ്ങളും പതിവാകുകയാണ്.