കുമ്പളയില്‍ റിട്ട. എസ്.ഐയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു
മറ്റ് അപകടമൊന്നും സംഭവിച്ചില്ല;
By : Online correspondent
Update: 2025-05-21 06:21 GMT
കുമ്പള: ഭാസ്‌ക്കര നഗറില്‍ റിട്ട. എസ്.ഐയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. റിട്ട. എസ്.ഐ സുരേശന്റെ വീട്ടിലേക്കാണ് മരം വീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മറ്റ് അപകടമൊന്നും സംഭവിച്ചില്ല. ജില്ലയില്‍ ബുധനാഴ്ച രാവിലെ പല സ്ഥലങ്ങളിലും ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്.
പല ഇടങ്ങളിലും മരം കടപുഴകി വീഴുകയും, വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയും ചെയ്തു. എന്നാല്‍ മറ്റ് അപകടങ്ങളൊന്നും തന്നെ സംഭവിച്ചില്ല.