കുമ്പളയില്‍ ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു
ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് തീ പൊരി താഴെ കിടന്ന ഉണങ്ങിയ ഇലകളിലേക്ക് വീഴുകയും തുടര്‍ന്ന് തീ പടരുകയുമായിരുന്നു.;
By : Online correspondent
Update: 2025-05-19 05:06 GMT
കുമ്പള: ഭാസ്‌ക്കര്‍ നഗറില്‍ ട്രാന്‍സ് ഫോര്‍മറിന് തീ പിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് തീ പൊരി താഴെ കിടന്ന ഉണങ്ങിയ ഇലകളിലേക്ക് വീഴുകയും തുടര്‍ന്ന് തീ ട്രാന്‍സ് ഫോര്‍മറിലേക്ക് പടരുകയുമായിരുന്നു.
ഉടന്‍ തന്നെ വൈദ്യുതി ജീവനക്കാര്‍ സ്ഥലത്തെത്തി. ഇവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല.