ഛര്‍ദ്ദിച്ചതിനുശേഷം കുഴഞ്ഞുവീണ് കുമ്പള സ്വദേശി മരിച്ചു
വീട്ടില്‍ വച്ചുതന്നെ മരണം സംഭവിച്ചു;
കുമ്പള: ഛര്‍ദ്ദിച്ചതിന് ശേഷം കുഴഞ്ഞുവീണ് യുവാവ് മരിച്ചു. പഴയകാല ഗള്‍ഫുകാരന്‍ ബദരിയ നഗറിലെ മുഹമ്മദ് അഷറഫ്(48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ വീട്ടില്‍ വെച്ച് ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് അവശത കാട്ടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കസേരയില്‍ ഇരുത്തിയെങ്കിലും അവിടെ വെച്ച് തന്നെ മരണം സംഭവിച്ചു.
അബൂബക്കറിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ:സാബിറ. മക്കള്‍: സെമീര്‍, തസ്വ, സിസാന്‍. മയ്യിത്ത് ബദരിയ നഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.