കുമ്പളയില്‍ മൈക്ക് സെറ്റ് ജീവനക്കാരന് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മാവിനക്കട്ടയിലെ ഹരിഷ് ഗട്ടി- സാവിത്രി ദമ്പതികളുടെ മകന് നിതിന്‍ കുമാര്‍ ഗട്ടിയാണ് മരിച്ചത്.;
By : Online correspondent
Update: 2025-05-28 04:45 GMT
കുമ്പള: മൈക്ക് സെറ്റ് ജീവനക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള മാവിനക്കട്ടയിലെ ഹരിഷ് ഗട്ടി- സാവിത്രി ദമ്പതികളുടെ മകന് നിതിന്‍ കുമാര്‍ ഗട്ടി(25)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മറുപടിയില്ലാത്തതിനാല്‍ വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള പൊലീസ് മുതദേഹം ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.