കുമ്പളയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

പെര്‍വാഡിലെ കൃഷ്ണ -പ്രേമാവതി ദമ്പതികളുടെ മകന്‍ സന്തോഷ് ആണ് മരിച്ചത്;

Update: 2025-05-07 05:44 GMT

കുമ്പള: വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പെര്‍വാഡിലെ കൃഷ്ണ -പ്രേമാവതി ദമ്പതികളുടെ മകനും കുമ്പള ബദര്‍ ജുമാ മസ്ജിദിന് എതിര്‍വശത്തെ കെട്ടിടത്തില്‍ ജ്യുസും പച്ചക്കറിയും വില്‍ക്കുന്ന വ്യാപാരിയുമായ സന്തോഷ് എന്ന സന്തു(40)വാണ് മരിച്ചത്.

കുമ്പള ബസ് സ്റ്റാന്റിന് പിറകുവശത്തെ മുന്നാം നിലയില്‍ വീപ്പയില്‍ കയറി ഷീറ്റ് പാകിയ ഇരുമ്പില്‍ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടകളിലെ വ്യാപാരികള്‍ ഇവിടെയാണ് കൂടുതലായി സാധനങ്ങള്‍ സൂക്ഷിക്കാറുള്ളത്. സാധനം എടുക്കാന്‍ പോയപ്പോഴാണ് സന്തോഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ അനുജ. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News