ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ രണ്ടാനച്ഛനും മര്‍ദിച്ചു
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിക്കാണ് മര്‍ദനമേറ്റത്;
കുമ്പള: ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം സഹിക്കാനാകാതെ സ്വന്തം വീട്ടിലെത്തിയ യുവതിയെ രണ്ടാനച്ഛനും മര്‍ദിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിക്കാണ് മര്‍ദനമേറ്റത്. യുവതിയുടെ സ്വന്തം വീട് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ആറുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
കഴിഞ്ഞദിവസം രാത്രി യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനം സഹിക്കാനാകാതെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതി ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വന്തം വീട്ടിലെത്തിയെങ്കിലും അവിടെ വച്ച് രണ്ടാനച്ഛന്‍ മര്‍ദിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതോടെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ യുവതിയെ ഭര്‍ത്താവ് വീണ്ടും മര്‍ദിച്ചു.
തുടര്‍ന്ന് യുവതി ഡെറ്റോള്‍ കഴിച്ചശേഷം ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങുകയും റോഡില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ യുവതിയെ ഉടന്‍ തന്നെ കുമ്പള ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുമ്പള പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. ആരും ഏറ്റെടുക്കാനില്ലാത്തതിനാല്‍ യുവതിയെ പൊലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് കുമ്പള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.