കനത്ത മഴയില്‍ കൊടിയമ്മയില്‍ വീട് തകര്‍ന്നു; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ മൈകൂടലിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് തകര്‍ന്നത്;
By : Online correspondent
Update: 2025-06-19 05:26 GMT
കുമ്പള: കനത്ത മഴയില്‍ കൊടിയമ്മയില്‍ വീട് തകര്‍ന്നു. കുടുംബം പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ കൊടിയമ്മ മൈകൂടലിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് കഴിഞ്ഞദിവസം തകര്‍ന്നത്. വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്നത് കണ്ട് കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
സംഭവത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുടുംബത്തെ സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് താമസിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.