കുമ്പള മാവിനക്കട്ടയില്‍ മകന്റെ മരണത്തിന് പിന്നാലെ പിതാവും മരിച്ചു
അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികില്‍സയിലായിരുന്നു.;
By : Online correspondent
Update: 2025-04-24 04:45 GMT
കുമ്പള: മകന്‍ മരിച്ചതിന് പിന്നാലെ പിതാവും മരിച്ചു. കുമ്പള മാവിനക്കട്ടയിലെ കൃഷണ ചെട്ടിയാര്‍(70)ആണ് മരിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ടുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികില്‍സയിലായിരുന്നു.
ബുധനാഴ്ച രാവിലെ കുമ്പള സഹകരണാസ്പത്രിയില്‍ വെച്ചായിരുന്നു മരണം. മകന്‍ ദിനേശനെ ഏപ്രില്‍ 15ന് വീട്ടില്‍ താഴെ വീണ് മരിച്ച നിലയില്‍ കണ്ടത്തിരുന്നു. ഭാര്യ ലക്ഷ്മി. മറ്റു മക്കള്‍: സുരേഷ്, രാജേഷ്.