ഓട്ടോയിലെത്തിയ സംഘം മാങ്ങാ കച്ചവടക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി
ചെറുവത്തൂര്‍ സ്വദേശി ബാലകൃഷ്ണന്റെ 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ന്നത്;
By : Online correspondent
Update: 2025-07-03 06:03 GMT
കുമ്പള: ഓട്ടോയിലെത്തിയ സംഘം തെരുവിലെ മാങ്ങാ കച്ചവടക്കാന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി. ചെറുവത്തൂര്‍ സ്വദേശി ബാലകൃഷ്ണന്റെ 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ന്നത്. ബംബ്രാണയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ മാങ്ങ കച്ചവടം നടത്തുന്നതിനിടെ ഓട്ടോയില്‍ രണ്ടുപേര്‍ വന്ന് മാങ്ങ വാങ്ങി മടങ്ങിയതായിരുന്നു.
അതിന് ശേഷമാണ് മൊബൈല്‍ ഫോണ്‍ കാണാതായതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. മാങ്ങക്ക് മുകളില്‍ വെച്ച മൊബൈല്‍ ഫോണാണ് കാണാതായത്. ഇതുസംബന്ധിച്ച് ബാലകൃഷ്ണന്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.