ദേശീയപാത പ്രവൃത്തിക്ക് ഉപയോഗിക്കുന്ന ഒന്നരലക്ഷം രൂപയുടെ ജനറേറ്റര്‍ കവര്‍ന്നതായി പരാതി

സംഭവം നടന്നത് പട്ടാപ്പകല്‍ തൊഴിലാളികള്‍ തൊട്ടപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ;

Update: 2025-07-05 06:09 GMT

ബന്തിയോട്: ദേശീയപാത പ്രവൃത്തിക്ക് ഉപയോഗിക്കുന്ന ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ജനറേറ്റര്‍ കവര്‍ന്നതായി പരാതി. ബന്തിയോട് ടൗണില്‍ ദേശീയപാത വികസനപ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിനുപയോഗിക്കുന്ന ജനറേറ്ററാണ് കടത്തിക്കൊണ്ടുപോയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജനറേറ്റര്‍ ഇവിടെ വെച്ചിട്ട് തൊഴിലാളികള്‍ 150 മീറ്റര്‍ അപ്പുറത്തേക്ക് ജോലിക്ക് പോയതായിരുന്നു. ഈ സമയം ഏതോ വാഹനത്തില്‍ വന്നവരാണ് ജനറേറ്റര്‍ കടത്തിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് അധികൃതര്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News