ആരിക്കാടിയില്‍ ബാങ്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍; 5 ദിവസമായിട്ടും ഉടമ വാഹനം എടുക്കാത്തതില്‍ ദുരൂഹത

കര്‍ണ്ണാടക രജിസ്ട്രേഷനുള്ള ആള്‍ട്ടോ കാര്‍ ആണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്;

Update: 2025-07-17 04:31 GMT

കുമ്പള: ആരിക്കാടിയില്‍ ബാങ്കിന് സമീപത്ത് അഞ്ച് ദിവസം മുമ്പ് ഉപേക്ഷിച്ച കാര്‍ ദുരൂഹത ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍. ആരിക്കാടി സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്താണ് കര്‍ണ്ണാടക രജിസ്ട്രേഷനുള്ള ആള്‍ട്ടോ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കാര്‍ നിര്‍ത്തിയിട്ടത്. ഇതേതുടര്‍ന്ന് വഴി തടസപ്പെട്ടിട്ടുണ്ട്. കാറിന്റെ നമ്പര്‍ നോക്കി പ്രദേശവാസികള്‍ ആര്‍.സി. ഉടമയ്ക്ക് വിളിച്ചെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റതാണെന്നാണ് പറഞ്ഞത്. പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. ഉച്ചയോടെ പൊലീസ് കാര്‍ കസ്റ്റഡിലെടുക്കുമെന്ന് അറിയിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

Similar News