കാല്‍നട യാത്രക്കാരിയെ ബസ് തട്ടിയെന്നാരോപിച്ച് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

ബസിനെയും യുവാക്കളെയും കസ്റ്റഡിലെടുത്ത് പൊലീസ്;

Update: 2025-04-25 05:17 GMT

കുമ്പള: കാല്‍നടയാത്രക്കാരിയെ ബസ് തട്ടിയെന്നാരോപിച്ച് ഒരു സംഘം യുവാക്കള്‍ കുമ്പള ബസ് സ്റ്റാന്റില്‍ ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം.

മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആരിക്കാടിയില്‍ വെച്ച് കാല്‍നട യാത്രക്കാരിയെ തട്ടിയെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്ന് കുമ്പള ബസ് സ്റ്റാന്റിലെത്തുകയും അവിടെ വെച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവ സ്ഥത്തെത്തി ബസിനെയും യുവാക്കളെയും കസ്റ്റഡിലെടുത്തു.

Similar News