കോയിപ്പാടി കടപ്പുറത്ത് കടലില്‍ കാണപ്പെട്ട നൈട്രിക് ആസിഡ് ഉണ്ടെന്ന് സംശയിക്കുന്ന ബാരല്‍ കരക്കെത്തിച്ചു
പുറം കടലില്‍ തകര്‍ന്ന കപ്പലില്‍ നിന്നോ കണ്ണൂരില്‍ തീ പിടിച്ച കപ്പലില്‍ നിന്നോ ബാരല്‍ ഒഴുകിയെത്തിയതാണെന്നാണ് സംശയിക്കുന്നത്;
ഇമേജ്: സാങ്കല്‍പികം
കുമ്പള: കോയിപ്പാടി കടപ്പുറത്ത് കടലില്‍ കാണപ്പെട്ട നൈട്രിക്ക് ആസിഡ് ഉണ്ടെന്ന് സംശയിക്കുന്ന ബാരല്‍ കരക്കെത്തിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ബാരല്‍ കണ്ടത്. പുറം കടലില്‍ തകര്‍ന്ന കപ്പലില്‍ നിന്നോ കണ്ണൂരില്‍ തീ പിടിച്ച കപ്പലില്‍ നിന്നോ ബാരല്‍ ഒഴുകിയെത്തിയതാണെന്നാണ് സംശയിക്കുന്നത്.
ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കയറും മറ്റും ഉപയോഗിച്ചാണ് കരക്കെത്തിച്ചത്. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി ബാരല്‍ പരിശോധിച്ചതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.