വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന 17.26 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ബംബ്രാണ സ്വദേശി അറസ്റ്റില്‍

ബീരണ്ടിക്കരയിലെ ബി തിമ്മപ്പയെയാണ് അറസ്റ്റ് ചെയ്തത്.;

Update: 2025-04-24 06:01 GMT

കുമ്പള: വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന 17. 26 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംബ്രാണ സ്വദേശിയെ കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തു. ബംബ്രാണ ബീരണ്ടിക്കരയിലെ ബി തിമ്മപ്പ(50)യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് തിമ്മപ്പ വില്‍പ്പനക്കായി ചെറിയ കവറില്‍ മദ്യം കൊണ്ടുപോകുമ്പോള്‍ സംശയം തോന്നി എക്സൈസ് പരിശോധിക്കുകയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. ഇതോടെ ബാക്കി മദ്യം വീടിന് സമീപത്ത് സൂക്ഷിച്ചതായി അറിയാന്‍ കഴിഞ്ഞു.

പിന്നീട് മദ്യവും പ്രതിയെയും കസ്റ്റഡിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. കുമ്പള എക് സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.യു. മാത്യു, പ്രിവന്റീവ് ഓഫീസര്‍ കെ. പീതാംബരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. അഖിലേഷ്, വി ജിതിന്‍, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar News