സ്‌കൂളിന് സമീപം വിടാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്;
കുമ്പള: സ്‌കൂളിന് സമീപം വിടാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ അതുവഴി ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരാള്‍ കുട്ടിയോട് നിന്നെ ഞാന്‍ സ്‌കൂളിന്റെ സമീപത്ത് വിടാമെന്ന് പറഞ്ഞ് കാട് നിറഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും നൂറ് രൂപ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.