കുമ്പളയില്‍ കഴിഞ്ഞദിവസം അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടം; കാറിന്റെ പിറകില്‍ ലോറിയിടിച്ചു

യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു;

Update: 2025-07-02 07:20 GMT

കുമ്പള: നഗരത്തില്‍ വീണ്ടും അപകടം. കഴിഞ്ഞദിവസം കുമ്പളയില്‍ കാറിലേക്ക് കമ്പി കയറി രണ്ട് പേര്‍ക്ക് പരിക്കേറ്റ അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും അപകടം നടന്നത്. കാറിന്റെ പിറകില്‍ ലോറിയിടിച്ചാണ് ഇന്ന് അപകടമുണ്ടായത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ പിറകിലാണ് ലോറിയിടിച്ചത്. ചൊവ്വാഴ്ച രാവിലെ ഇതേ സ്ഥലത്ത് ഡിവൈഡറില്‍ നിന്ന് പുറത്തേക്ക് തള്ളിയ കമ്പി കാറിലേക്ക് തുളച്ച് കയറി കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Similar News