കുമ്പള ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞു കയറി 4 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ഒരാഴ്ചക്കിടെ ഇത് 4ാമത്തെ സംഭവം
ഇരിക്കൂറിലെ ജാഫര്‍, നുസ്രത്ത്, നാസര്‍, അയ്യൂബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്;
കുമ്പള: ദേശീയപാതയില്‍ കുമ്പള ജുമാ മസ്ജിദിന് മുന്നില്‍ വീണ്ടും വാഹനാപകടം. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. ഇരിക്കൂറിലെ ജാഫര്‍, നുസ്രത്ത്, നാസര്‍, അയ്യൂബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാസറിനെയും അയൂബിനെയും മംഗളൂരുവിലെയും മറ്റുള്ളവരെ കുമ്പള സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുമ്പള ജുമാ മസ്ജിദിന് മുന്നില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഡറില്‍ നിന്ന് റോഡിലേക്ക് തള്ളി നിന്ന കമ്പിയില്‍ ഇടിച്ച് പള്ളിക്കര മവ്വല്‍ സ്വദേശിക്കും കാറില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിരിന്നു.
കമ്പി കാറിന്റെ ഗ്ലാസിലൂടെ തുളച്ചുകയറി മവ്വല്‍ സ്വദേശിയുടെ കൈക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കാര്‍ യാത്രക്കാരന്റെ കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും അപകടമുണ്ടായി. എന്നാല്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ച് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരേ സ്ഥലത്ത് തന്നെ തുടര്‍ച്ചയായി അപകടം സംഭവിക്കുന്നതില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.