ഓട്ടോ ഡ്രൈവര്‍ക്ക് എം.ഡി.എം.എ എത്തിച്ച കേസില്‍ 2 പ്രതികള്‍ അറസ്റ്റില്‍
മലപ്പുറം മാറാചേരിയിലെ വിഷ്ണു, ത്യശൂര്‍ സ്വദേശി എന്‍.ബി. അഭി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-09-12 05:41 GMT
കുമ്പള: ഓട്ടോ ഡ്രൈവര്‍ക്ക് 18 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് എത്തിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറാചേരിയിലെ വിഷ്ണു, ത്യശൂര്‍ സ്വദേശി എന്‍.ബി. അഭി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് ഓട്ടോ ഡ്രൈവര്‍ കൊടിയമ്മ പൂക്കട്ടയിലെ അബുല്‍ അസിസ് എന്ന ഹാരിഷിനെ ഓട്ടോയില്‍ 18 ഗ്രാം എം.ഡിഎംഎ കടത്തുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു
അസീസിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിഷ്ണുവും, അഭിയും ചേര്‍ന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.കെ. ജിജേഷിന്റെ നിര്‍ദേശപ്രകാരം കുമ്പള ക്രൈം എസ് ഐ സി. പ്രദീപ് കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.