എക്സൈസ് പരിശോധനക്കിടെ നാടകീയ രംഗങ്ങൾ:കുമ്പളയിൻ 12.087 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു

Update: 2025-05-11 07:28 GMT

കുമ്പള: മംഗൽപാടിയിൽ എക്സ്സൈസ് എൻഫോസ്‌മെന്റ് & ആന്റി നാർകോട്ടിക്സ് സ്പെഷ്യൽസ് സ്‌ക്വാഡിന്റെയും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനക്കിടെ നാടകീയ രംഗങ്ങൾ. ഷിറിയ പെട്രോൾ പമ്പിന് സമീപം പരിശോധന നടത്തുന്നത് കണ്ട കാർ എക്സൈസ് വാഹനത്തെ ഇടിച്ച് കടന്നു കളയുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ നേരത്തെ എൻ .ഡി . പി. എസ് കേസിലെ പ്രതിയായ കുബന്നൂർ ബൈതലയിലെ അബ്ദുൾ ലത്തീഫ് ആണെന്ന് തിരിച്ചറിഞ്ഞതിനാൽ വാഹനത്തെ സംഘം പിന്തുടർന്നു. ഒളയം റോഡിലൂടെ ഓടിച്ചു പോയി മുട്ടം കുനിലിൽ ഫാറൂഖ് ജുമാ മസ്ജിദിനു സമീപത്തുള്ള ക്വാർട്ടേഴ്സിൽ വാഹനം ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു.

വാഹനം തുറന്ന് പരിശോധിച്ചപ്പോൾ 12.087 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. NDPS ആക്ട് പ്രകാരം അബ്ദുൽ ലത്തീഫിനെ തിരെ കേസെടുത്തു. കാർ അടക്കം മേൽ തൊണ്ടി മുതലുകൾ കസ്റ്റഡിയിലെടുത്ത് കുമ്പള എക്സ്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

എക്സ്സൈസ് ഇൻസ്‌പെക്ടർ (Gr) പ്രമോദ് കുമാർ. വി, പ്രിവന്റീവ് ഓഫീസർ മനാസ്. കെ. വി,പ്രിവന്റീവ് ഓഫീസർ (Gr) നൗഷാദ്. കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ അതുൽ. ടി. വി,ജിതിൻ. വി, ധനേഷ്. എം. സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർമാരായ സജീഷ് പി, പ്രവീൺ കുമാർ. പി എന്നിവയാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.

Similar News