മദ്രസ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
കുമ്പള കഞ്ചിക്കട്ട കോട്ടേക്കാറിലെ മൂസയുടെ മകന്‍ ഹസ്സനെയാണ് കാണാതായത്;
By : Online correspondent
Update: 2025-10-03 06:07 GMT
കുമ്പള : ആറാം ക്ലാസ് മദ്രസ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കുമ്പള കഞ്ചിക്കട്ട കോട്ടേക്കാറിലെ മൂസയുടെ മകന്‍ ഹസ്സനെ(12)യാണ് കാണാതായത്. പേരാല്‍ കണ്ണൂരിലെ ഒരു മത പഠന സ്ഥാപനത്തിലെ ആറാം ക്ലാസ് മദ്രസ വിദ്യാര്‍ത്ഥിയാണ് ഹസ്സന്‍.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സ്ഥാപനത്തിന് സമീപത്ത് നിന്നാണ് കാണാതായത്. കാണാതാകുമ്പോള്‍ കളര്‍ ജുബ്ബയാണ് വേഷം. മഞ്ഞ നിറത്തിലുള്ള ബാഗും കൈവശമുണ്ട്. കണ്ടെത്തുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.