കുമ്പളയിൽ 10 ഗ്രാം കഞ്ചാവ് പിടിച്ചു: യുവാവ് അറസ്റ്റിൽ

Update: 2025-05-11 07:38 GMT

കുമ്പള: കുമ്പളയിൽ 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാത്യു കെ ഡിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു.

പ്രിവന്റീവ് ഓഫീസർ മനാസ് കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ വി, ധനേഷ്. എം എക്സൈസ് ഡ്രൈവർ പ്രവീൺ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Similar News