ബെണ്ടിച്ചാലില്‍ കൂറ്റന്‍ പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു; കുടുംബാംഗങ്ങള്‍ പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു
എം.എ സുമയ്യയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്;
By : Online correspondent
Update: 2025-06-16 05:10 GMT
ഇമേജ്: സാങ്കല്‍പികം
ചട്ടഞ്ചാല്‍: ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു. ബെണ്ടിച്ചാലിലെ എം.എ സുമയ്യയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് ക്രെയിനിന്റെ സഹായത്തോടെ മരം വീടിന് മുകളില്‍ നിന്ന് മാറ്റി.
പൊയിനാച്ചി- മാങ്ങാട് റോഡില്‍ ആടിയം പാലത്തിന് സമീപം മരം വൈദ്യുതി കമ്പിയിലേക്ക് കടപുഴകി വീണ് വൈദ്യുതി തൂണ്‍ റോഡിലേക്ക് മറിഞ്ഞുവീണു. ചട്ടഞ്ചാല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ജീവനക്കാരെത്തി അറ്റകുറ്റപ്പണി നടത്തിയതോടെയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.