ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും
പടന്ന ആലക്കലിലെ ടി. റത്തീക്കിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്;
By : Online correspondent
Update: 2025-06-18 05:28 GMT
കാസര്‍കോട്: ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി രണ്ട് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. പടന്ന ആലക്കലിലെ ടി. റത്തീക്കിനെ(54)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. 2020 ഫെബ്രുവരി 12ന് രാവിലെ 10 മണിക്ക് പടന്ന ഗവ. ഹോസ്പിറ്റലിന് സമീപത്താണ് റത്തീഖ് കഞ്ചാവുമായി പൊലീസ് പിടിയിലായത്.
അന്നത്തെ നീലേശ്വരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ സാദിഖും സംഘവുമാണ് പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍, ഡി. ബാലചന്ദ്രന്‍ എന്നിവരായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, അഡ്വ. എം ചിത്രകല എന്നിവര്‍ ഹാജരായി.