14 കാരനെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
നീര്‍ച്ചാല്‍ കുംടിക്കാനയിലെ സല്‍മാന്‍ ഫാരിസ് അബ്ദുള്ളയെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-07-07 07:40 GMT
വിദ്യാനഗര്‍: പതിനാലുകാരനെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ കുംടിക്കാനയിലെ സല്‍മാന്‍ ഫാരിസ് അബ്ദുള്ള(23)യെയാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ അബ്ദുള്ള ലിഫ്റ്റ് നല്‍കി വിജനമായ സ്ഥലത്തെത്തിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വീട്ടിലെത്തിയശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും അവര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.