പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ നടപടിയില്ല, പരക്കെ കുടിവെള്ളം പാഴാവുന്നു

ദേശീയപാത: ഇന്റര്‍ലോക്ക് പ്രവൃത്തി പൂര്‍ത്തിയാക്കി അവര്‍ മടങ്ങി;

Update: 2025-12-10 10:24 GMT

കാസര്‍കോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ സര്‍വീസ് റോഡിനോട് ചേര്‍ന്ന് ഇന്റര്‍ലോക്ക് പാകി നിര്‍മ്മിച്ച നടപ്പാതയില്‍ പൊട്ടിയ പൈപ്പ് മിക്കയിടത്തും നന്നാക്കിയില്ല. ഇതുകാരണം കുടിവെള്ളം പാഴാവുകയാണ്. മൊഗ്രാല്‍ പുത്തൂരില്‍ കുന്നില്‍, കല്ലങ്കൈ ഭാഗങ്ങളിലായി മൂന്ന് സ്ഥലങ്ങളിലാണ് ദിവസങ്ങളായി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത്.

ഇന്റര്‍ലോക്ക് കട്ടകള്‍ക്കിടയിലൂടെ വെള്ളം പുറത്തേക്കൊഴുകുകയാണ്. സര്‍വീസ് റോഡിലൂടെ ദിവസേന ലിറ്റര്‍ കണക്കിന് വെള്ളമാണ് പാഴായി കൊണ്ടിരിക്കുന്നത്.

കല്ലങ്കൈയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തായി രണ്ടിടങ്ങളില്‍ വെള്ളം പാഴാവാന്‍ തുടങ്ങി ആഴ്ചകള്‍ പിന്നിട്ടു. ഇത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. സംഭവം ദേശീയപാതാ നിര്‍മ്മാണ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും നന്നാക്കാനുള്ള നടപടിയുണ്ടായില്ല. വെള്ളം ധാരളമായി ഒഴുകി പോവുന്നതിനാല്‍ ഇന്റര്‍ലോക്ക് ഇളകാന്‍ സാധ്യതയേറെയാണ്. ഇവിടങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്കും ഇത് ദുരിതമാവുന്നുണ്ട്.

Similar News