പനിയും തലവേദനയും ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു
മംഗളൂരുവില്‍ പലചരക്ക് വ്യാപാരിയായ പാണലത്തെ ഉമ്മറിന്റെയും സി.എ നബീസയുടെയും മകളായ ഫാത്തിമത്ത് ശബാനയാണ് മരിച്ചത്;
By : Online correspondent
Update: 2025-06-21 05:03 GMT
കാസര്‍കോട്: പനിയും തലവേദനയും ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. മംഗളൂരുവില്‍ പലചരക്ക് വ്യാപാരിയായ പാണലത്തെ ഉമ്മറിന്റെയും സി.എ നബീസയുടെയും മകളായ ഫാത്തിമത്ത് ശബാനയാണ് മരിച്ചത്. ശബാന ബദിര പി.ടി.എം.എ യു.പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പനിയും തലവേദനയും മൂലം ശബാന ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: സൗബാന്‍, മുഹമ്മദ്. ശബാനയുടെ നിര്യാണത്തില്‍ ദു:ഖസൂചകമായി സ്‌കൂളിന് അവധി നല്‍കി.