മികവാര്‍ന്ന സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം

ജില്ലാ പൊലീസ് കാര്യാലയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി മൊമെന്റോയും പ്രശംസാപത്രവും നല്‍കി;

Update: 2025-06-11 10:18 GMT

കാസര്‍കോട്: കഴിഞ്ഞ മാസം വിവിധ മേഖലകളില്‍ മികവാര്‍ന്ന സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥരെയും പൊലീസ് സ്റ്റേഷനുകളെയും ജില്ലാ പൊലീസ് കാര്യാലയത്തില്‍ വെച്ച് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി മൊമെന്റോയും പ്രശംസാപത്രവും നല്‍കി അനുമോദിച്ചു.

മികവുറ്റ പ്രകടനം കാഴ്ചവെച്ചതിന് ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷനുകളും നിരോധിത മയക്കുമരുന്ന് കേസുകള്‍ പിടികൂടുന്നതില്‍ മികച്ച പ്രകടനം നടത്തിയ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍, വാറണ്ട് നടപ്പാക്കുന്നതില്‍ മികച്ച പ്രകടനത്തിന് ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ എന്നിവയെ തിരഞ്ഞെടുത്തു.

കോംബിങ് ഓപ്പറേഷനിലെ മികവിന് കുമ്പള, ബേഡകം പൊലീസ് സ്റ്റേഷനുകളും രണ്ടാമതായി ബേക്കല്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളും തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യാന്വേഷണ മികവിന് സ്പെഷ്യല്‍ ബ്രാഞ്ചിലെ എ.എസ്.ഐ പ്രതീഷ് ഗോപാലിന് പ്രശംസാപത്രം നല്‍കി.

Similar News