മാലിന്യം വലിച്ചെറിഞ്ഞ ഓട്ടോ ഡ്രൈവറെ പൊക്കി പൊലീസ്; പിഴ അടപ്പിച്ചു

നാട്ടുകാര്‍ ഓട്ടോ റിക്ഷാ നമ്പര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.;

Update: 2025-06-23 04:58 GMT

പ്രതീകാത്മക ചിത്രം 

മംഗല്‍പാടി: ഓട്ടോ റിക്ഷയില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞ് സ്ഥലം വിട്ട ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്ക് പിഴ ചുമത്തി. മംഗല്‍പാടി പഞ്ചായത്തിലെ മല്ലങ്കൈ കുക്കാര്‍ റോഡിന്റെ വശത്താണ് ഓട്ടോയില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓട്ടോ റിക്ഷാ നമ്പര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കുമ്പള പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം ഓട്ടോ ഡ്രൈവറെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 5000 രൂപ പിഴ ചുമത്തി പഞ്ചായത്തില്‍ അടപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയ ആളെ കണ്ടെത്താനുള്ള ശ്രമം നടത്തിയത്.

മാലിന്യനിക്ഷേപത്താല്‍ പൊറുതി മുട്ടുന്ന ജില്ലയിലെ പ്രധാന പഞ്ചായത്തായ മംഗല്‍പാടിയില്‍ മാലിന്യനീക്കം തലവേദനയാണ്. ഇതിനിടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ എന്‍ഫോഴ്‌സ്്‌മെന്റ് സ്‌കാഡ്വും വിവിധ വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നിരവധി തവണ പിഴ ചുമത്തിക്കഴിഞ്ഞു. പഞ്ചായത്ത് പരിധിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Similar News