പൊയിനാച്ചിയില്‍ ടൂറിസ്റ്റ് ബസില്‍ നിന്ന് തെറിച്ചുവീണ പതിനെട്ടുകാരന്റെ കാല്‍പ്പാദത്തില്‍ അതേ ബസിന്റെ ടയര്‍ കയറി ഇറങ്ങി
രാവണീശ്വരം വേലേശ്വരം ഹൗസിലെ പി സിദ്ധാര്‍ത്ഥിനാണ് പരിക്കേറ്റത്.;
By : Online correspondent
Update: 2025-05-14 05:41 GMT
പൊയിനാച്ചി: ടൂറിസ്റ്റ് ബസില്‍ നിന്ന് തെറിച്ചുവീണ പതിനെട്ടുകാരന്റെ കാല്‍പ്പാദത്തില്‍ അതേ ബസിന്റെ ടയര്‍ കയറി ഇറങ്ങി. രാവണീശ്വരം വേലേശ്വരം ഹൗസിലെ പി സിദ്ധാര്‍ത്ഥി(18)നാണ് ഗുരുതരമായി പരിക്കേറ്റത്. സിദ്ധാര്‍ത്ഥിനെ ചെങ്കള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പൊയിനാച്ചിയിലെ എച്ച്.പി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിലേക്ക് കയറുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന് സിദ്ധാര്‍ത്ഥ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സിദ്ധാര്‍ത്ഥ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അതേ ബസിന്റെ മുന്നിലെ ഇടതുഭാഗത്തെ ടയര്‍ കാലില്‍ കയറുകയാണുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ മൊയ്തുവിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.