17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ്

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അജ്മല്‍ ആണ് പിടിയിലായത്;

Update: 2025-06-12 09:54 GMT

വിദ്യാനഗര്‍: 17 കാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അജ്മല്‍(24)ആണ് പിടിയിലായത്. 4 മാസം മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത വിദ്യാനഗര്‍ പൊലീസ് സി.ഐ. യു.പി. വിപിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ പിടികൂടിയത്.

Similar News