പന്നിപ്പാറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു
ഹിദായത്ത് നഗര്‍ ന്യൂ കോപ്പയിലെ സി.എച്ച് നൂറുദ്ദീന്റെ മക്കളുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.;
By : Online correspondent
Update: 2025-06-05 07:54 GMT
മധൂര്‍: പന്നിപ്പാറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. പന്നിപ്പാറ ഹിദായത്ത് നഗര്‍ ന്യൂ കോപ്പയിലെ സി.എച്ച് നൂറുദ്ദീന്റെ മക്കളുടെ രണ്ട് ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
ബൈക്കുകള്‍ വീട്ടുമുറ്റത്ത് മഴ കൊള്ളാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിവെച്ച നിലയിലായിരുന്നു. ഇതിന് മുകളിലേക്കാണ് തീയിട്ടത്. നൂറുദ്ദീന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.