മാള്‍ട്ടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കുറ്റിക്കോല്‍ സ്വദേശി മരിച്ചു

ശങ്കരംപാടി മഞ്ഞനടുക്കത്തെ അജേഷ് കുമാര്‍ ആണ് മരിച്ചത്;

Update: 2025-06-28 04:19 GMT

കുറ്റിക്കോല്‍: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കുറ്റിക്കോല്‍ സ്വദേശി മരിച്ചു. കുറ്റിക്കേല്‍ ശങ്കരംപാടി മഞ്ഞനടുക്കത്തെ അജേഷ് കുമാര്‍(40) ആണ് മരിച്ചത്. അജേഷ് കുമാര്‍ നാലുവര്‍ഷത്തിലേറെയായി മാള്‍ട്ടയില്‍ കുടുംബസമേതം താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആര്‍.എസ്.പി ഉദുമ മണ്ഡലം സെക്രട്ടറിയായ ശങ്കരംപാടിയിലെ രാമചന്ദ്രന്‍ നായരുടെയും ദാക്ഷായണിയുടെയും മകനാണ്. ഭാര്യ: കെ പ്രിയ(മാള്‍ട്ട). മകള്‍; ദേവിക. സഹോദരങ്ങള്‍ വിജേഷ്(ദുബായ്), ജയേഷ്(മാള്‍ട്ട).

Similar News