മഴക്കാലരോഗങ്ങള്‍ വര്‍ധിച്ചു; ബസ് സമരത്തിനിടയിലും ജനറല്‍ ആസ്പത്രിയില്‍ രോഗികളുടെ തിരക്ക്
ജനറൽ ആസ്പത്രി ഒ.പിയിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട തിരക്ക്
കാസര്‍കോട്: മഴക്കാല രോഗങ്ങള്‍ പടരുന്നത് ജനങ്ങളെ ഭീതിയിലാക്കി. പനി, വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. സ്വകാര്യ ബസ് സമരം നടക്കുന്ന ഇന്നും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രോഗികളുടെ തിരക്ക് അനുഭവപ്പെട്ടു. രാവിലെ 6 മണിക്ക് മുമ്പ് തന്നെ നിരവധി പേരാണ് ജനറല്‍ ആസ്പത്രിയില്‍ എത്തിയത്. ഒ.പി. കൗണ്ടറിന് മുന്നില്‍ ഉച്ചവരെയും നീണ്ട നിര അനുഭവപ്പെട്ടു. സ്വകാര്യ ബസ് സമരം കാരണം ഓട്ടോ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ വിളിച്ചാണ് പലരും എത്തിയത്. മഴ തുടങ്ങിയതോടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ അനുദിനം വര്‍ധിക്കുകയാണ്. അതേ സമയം സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെതടക്കമുള്ള ഒഴിവുകള്‍ നികത്താത്തത് ആസ്പത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.