14 കാരിയെ പീഡിപ്പിച്ചെന്ന് പരാതി; സഹോദരീ ഭര്‍ത്താവിനും 17കാരനുമെതിരെ കേസ്

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്;

Update: 2025-06-28 05:53 GMT

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരീ ഭര്‍ത്താവിനും 17കാരനുമെതിരെ പോക്സോ നിയമപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.

സഹോദരീ ഭര്‍ത്താവ് നാലുവര്‍ഷം മുമ്പ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഭയം കാരണമാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും പരാതിയിലുണ്ട്. പിന്നീട് 17 കാരന്‍ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടി മറ്റൊരു പരാതി കൂടി നല്‍കുകയായിരുന്നു. അതിനിടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാരോപിച്ച് വേറൊരാള്‍ക്കെതിരെയും പെണ്‍കുട്ടി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയിലും പോക്സോ കേസെടുത്തു.

Similar News