46.44 ഗ്രാം കഞ്ചാവുമായി മാങ്ങാട് സ്വദേശി അറസ്റ്റില്‍
ആര്യടുക്കത്തെ കലന്തര്‍ ഷാഫിയെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-06-25 06:51 GMT
ചട്ടഞ്ചാല്‍: 46.44 ഗ്രാം കഞ്ചാവുമായി മാങ്ങാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ആര്യടുക്കത്തെ കലന്തര്‍ ഷാഫിയെ(32)യാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കളനാട്- ചട്ടഞ്ചാല്‍ റോഡില്‍ വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്നാണ് ഷാഫിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയത്.
പൊലീസ് വാഹനം കണ്ടതോടെ ഷാഫി വാട്ടര്‍ ടാങ്കിന് സമീപം ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട പൊലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.