കാസര്‍കോട് നഗരത്തിലെ പര്‍ദ്ദ വില്‍പന കടയില്‍ വന്‍ തീപിടിത്തം
തയ്യല്‍ മെഷീനുകളും വസ്ത്രങ്ങളും അടക്കം കത്തിനശിച്ചു;
By : Online correspondent
Update: 2025-06-02 04:21 GMT
കാസര്‍കോട്: നഗരത്തില്‍ എം.ജി റോഡിലെ പര്‍ദ്ദ വില്‍പന കടയില്‍ വന്‍ തീപിടിത്തം. ചെര്‍ക്കളയിലെ നിസാറിന്റെ ഉടമസ്ഥതയില്‍ കാസര്‍കോട് എം.ജി റോഡ് ടൗണ്‍ മുബാറക് ജുമാ മസ്ജിദിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന എസ് വ പര്‍ദ്ദ കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
പരിസരവാസികളും ഫയര്‍ഫോഴ് സുമെത്തിയാണ് തീയണച്ചത്. ടൗണ്‍ മുബാറക് മസ് ജിദ് ഇമാം അബ്ദുള്‍ റസാഖ് അബ്റാരി, നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തയ്യല്‍ മെഷീനുകളും വസ്ത്രങ്ങളും അടക്കം കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.